Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Popular City

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ മു​ൻ​ഗ​ണ​ന ന​ല്കു​ന്ന പ​ട്ട​ണ​ങ്ങ​ളി​ൽ മു​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​യ്ക്കാ​യി മു​ൻ​ഗ​ണ​ന ന​ല്കു​ന്ന പ​ട്ട​ണ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വും. എ​യ​ർ ബി​എ​ൻ​ബി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 90 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ് കാ​ണി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ പു​രി, ജ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളും സ​ഞ്ചാ​രി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി എ​യ​ർ ബി​എ​ൻ​ബി പു​റ​ത്തു വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ടോ​ക്കി​യോ, ഒ​സാ​ക, ബു​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് താ​ത്പ​ര്യ​ക്കാ​ർ ഏ​റെ​യാ​ണ്. കൊ​റി​യ​ൻ പോ​പ്പ് സം​സ്കാ​ര​വും ജാ​പ്പ​നീ​സ് പൈ​തൃ​ക​വും, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ അ​നു​ഭ​വ​ങ്ങ​ളും, എ​ളു​പ്പ​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വു​മാ​ണ് ഈ ​പ്ര​വ​ണ​ത​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up